അക്കൗണ്ടില്ലാത്ത ബാങ്കിലും ഇനി ബാങ്കിടപാടുകൾ നടത്താം

ബാങ്കിൽ അക്കൗണ്ട് തുടങ്ങാതെ തന്നെ ബാങ്ക് ഇടപാടുകൾ നടത്തുവാൻ ഈ നിങ്ങൾക്ക് സാധിക്കും പണമിടപാടിന് പുറമേ തൽസമയ വായ്പ അപേക്ഷിക്കാനും ക്രെഡിറ്റ് കാർഡ് ലഭിക്കുവാനും സ്ഥിരനിക്ഷേപം ഇടുവാനും നിക്ഷേപിക്കാനും കഴിയുന്ന പുതിയ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

അക്കൗണ്ട് ഇല്ലാത്തവർക്കും പണമിടപാടിന് സൗകര്യമൊരുക്കുന്നത് ബാങ്കുകൾ ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമുള്ള ബാങ്കുകളുടെ ആപ്പുകൾ വഴിയാണ് ഐസിഐസിഐ ബാങ്ക് ആണ് ഈ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത് ബാങ്ക് മൊബൈൽ ഉപയോഗിച്ച് ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

യുപിഐ സംവിധാനം വഴി ഏത് ബാങ്ക് അക്കൗണ്ടും ഈ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ് പണമിടപാടിന് പുറമേ ക്രെഡിറ്റ് കാർഡ് ലഭിക്കുവാനും തൽസമയ വായ്പ അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും അതുപോലെതന്നെ സ്ഥിരനിക്ഷേപം ഇടാനും മ്യൂച്ചൽ ഫണ്ട് നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കാനും ഒക്കെ ഈ ആപ്പ് വഴി സാധിക്കുന്നതാണ്.