എല്ലാവർക്കും ഇനി പുതിയ ഡിജിറ്റൽ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്

രാജ്യത്തെ ഇലക്ഷൻ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട ഒരു പുതിയ മാറ്റം വരാൻ പോകുന്നു ഇലക്ഷൻ തിരിച്ചറിയൽ കാർഡുകൾ ആധാർ കാർഡ് പോലെ ഡിജിറ്റൽ ആക്കാൻ പോവുകയാണ്. രാജ്യത്തെ എല്ലാ വോട്ടർമാർക്കും പുതിയ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് ലഭിക്കും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നു തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഇനിമുതൽ ആധാർ പോലെ ഡിജിറ്റൽ ആകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഭാഗത്തുനിന്നും അന്തിമതീരുമാനം വന്നുകഴിഞ്ഞാൽ വോട്ടർമാർക്ക്.

അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യുവാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യുവാനും സാധിക്കും പദ്ധതി തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു പോകാനുള്ള അനുമതി നൽകിയാൽ ഉടൻതന്നെ വോട്ടർമാർക്ക് ഈ സൗകര്യം നൽകുമെന്ന് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ സൂചിപ്പിച്ചിരിക്കുന്നത്.