15000/- രൂപയുടെ ലാപ്ടോപ് വിദ്യാർത്ഥികൾക്ക് | ഗവണ്മെന്റ് പറ്റിച്ചോ

ഹലോ ഫ്രണ്ട്സ് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇനി ഞാൻ നിങ്ങൾക്ക് മുൻപിൽ പങ്കുവെക്കുന്നത്. നമുക്കറിയാം വിദ്യ ശ്രീ എന്ന പദ്ധതി. ഓരോ വിദ്യാർഥികൾക്കും 15,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പദ്ധതി. ഏകദേശം എല്ലാ വിദ്യാർഥികൾക്കും തന്നെ അറിയാം. ഓരോ വിദ്യാർത്ഥിയും ഒരുപാട് പ്രതീക്ഷയോടെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചത്.

പക്ഷേ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ് വിതരണവും ആയിട്ട് ബന്ധപ്പെട്ട് യാതൊരു അറിയിപ്പു കാര്യങ്ങളും നമുക്ക് ലഭിച്ചിട്ടില്ല. ഗവൺമെന്റ് നമ്മളെ പറ്റിച്ചു എന്ന് ഒരു തോന്നലാണ്. കാരണം നമുക്കറിയാം കുടുംബശ്രീയും അതുപോലെതന്നെ കെഎസ്എഫ്ഇ യും സംയുക്തമായി പ്രവർത്തിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് വിദ്യാ ശ്രീ എന്ന പദ്ധതി.

നമുക്കറിയാം ഈ പദ്ധതി നടപ്പിലാക്കിയ അല്ലെങ്കിൽ അനൗൺസ് ചെയ്ത സമയത്ത് മൂന്നു മാസത്തിനകം തന്നെ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്നാണ് ഗവൺമെന്റ് അറിയിച്ചത്. മൂന്നുമാസം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ മാത്രമേ പൂർത്തിയായിട്ട് ഉള്ളൂ. വിതരണം ഇനിയും നാലുമാസം വൈകിയേക്കും എന്നാണ് പുതിയതായിട്ട് ആയിട്ട് ലഭിച്ച ഇൻഫർമേഷൻ.

ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷത്തോളം ലാപ്ടോപ്പുകൾ ആണ് പർച്ചേസ് ചെയ്യുക. ശേഷം രണ്ടാംഘട്ട പർച്ചേസ് ചെയ്യുമെന്നാണ് ഗവൺമെന്റ് അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഉള്ള രണ്ട് ലക്ഷം ലാപ്ടോപ്പുകൾ വരെ പർച്ചേസ് ചെയ്തിട്ടില്ല ഇതുവരെ.